.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ് ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ടോൾ പിരിക്കാനുള്ള നീക്കം നിയമസഭയിൽ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നടത്തിയതെന്നും ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. യൂസര്‍ ഫീസ് ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നും ക്രമേണ സര്‍ക്കാരില്‍നിന്നുള്ള ഗ്രാന്‍റ് ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി. കിഫ് ബി പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക്, കിഫ് ബിയുടെ രൂപീകരണ ഘട്ടത്തെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ വിശദീകരിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എന്നാൽ ടോൾ പിരിവ് എന്നു മുതൽ നടപ്പാക്കുമെന്നത് സംബന്ധിച്ച സൂചനകളൊന്നും മുഖ്യമന്ത്രിയോ, പിന്നീട് സംസാരിച്ച ധനമന്ത്രിയോ നൽകിയില്ല. കിഫ്ബി പദ്ധതികള്‍ വരുമാനദായകമല്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞതെന്ന് മുഖ്യന്ത്രി ചൂണ്ടിക്കാണിച്ചു. സമാനസ്വഭാവമുള്ള എന്‍എച്ച്എ പോലുള്ള സ്ഥാപനങ്ങള്‍ വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാധ്യമാകുന്നുവെന്നും കേന്ദ്രം പറഞ്ഞു. ഇതു വസ്തുതാവിരുദ്ധമാണ്. ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എന്‍ എച്ച്എയും ആകെ തിരിച്ചടവിന്‍റെ വളരെ ചെറിയ ശതമാനം മാത്രമാണ് ടോള്‍ വഴി നേടുന്നത്. ബാക്കി ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പും കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍റുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതികൾക്ക് വേഗതയില്ലെന്ന പ്രതിപക്ഷ വിമർശനത്തിന് ഭൂമിയേറ്റെടുക്കുന്ന നടപടി വൈകുന്നതാണ് പദ്ധതികളുടെ കാലതാമസത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
പെട്രോളിയം ഇന്ധനങ്ങള്‍ക്കു മേലുള്ള ഒരു ശതമാനം സെസും 10 ശതമാനം വീതം വാര്‍ഷിക വർധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന 50 ശതമാനം മോട്ടര്‍ വാഹന നികുതിയുമാണു കിഫ്ബിയുടെ വരുമാന സ്രോതസ്സ്. ഈ സ്രോതസ്സിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കിഫ്ബി റോഡുകളില്‍നിന്നും പാലങ്ങളില്‍നിന്നും ടോള്‍ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ 2022നു ശേഷം സ്ഥിതി മാറി. കിഫ്ബിയെയും സമാന സ്ഥാപനങ്ങളെയും സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 15,895.50 കോടി രൂപയുടെ അധിക വായ്പയെടുക്കലിനുള്ള അവകാശം നഷ്ടപ്പെട്ടു. മൊത്തത്തില്‍, 2016 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് 1,07,513.09 കോടി രൂപയുടെ ചെലവ് നഷ്ടമോ വിഭവകമ്മിയോ ഉണ്ടായി.
തുടര്‍ന്നു കിഫ്ബി വായ്പയെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും മുഖ്യമന്ത്രി എന്ന നിലയില്‍ കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അനുകൂലമായ നടപടികള്‍ ഒന്നും ഉണ്ടായില്ല.അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സ്യൂട്ട് ഫയല്‍ ചെയ്തത്. ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി എടുക്കുന്ന വായ്പകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. കിഫ്ബിക്കു നല്‍കിയ 20,000 കോടിക്കു പുറമേ ചെലവഴിച്ച 13,100 കോടി പൂര്‍ണമായും കിഫ്ബിയുടെ ബാധ്യത മാത്രമാണ്. കിഫ്ബി സുതാര്യമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമാണ്. അതുകൊണ്ടാണ് മികച്ച ക്രെഡിറ്റ് റേറ്റിങ് ഉള്ളത്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യമായി നടക്കുന്നുണ്ട്. കേരളത്തിൽ ഒന്നും ശരിയാകില്ല എന്നു വാദിച്ചവരെയും ആകെ മുരടിക്കുന്ന അവസ്ഥയിൽ കേരളം അടിഞ്ഞുകിടന്നുകൊള്ളും എന്ന് പ്രതീക്ഷിച്ചിരുന്നവരെയും കിഫ്‌ബിയുടെ നേട്ടം പരിഭ്രമിപ്പിച്ചു. വഴിയില്ലാത്തിടത്ത് വഴിവെട്ടുകയും മരവിപ്പിനെ മുറിച്ചു കടക്കുകയുമാണ് എൽഡിഎഫ് സർക്കാർ ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പണം നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് ബാങ്കിലിട്ടിരിക്കുന്ന പണമല്ല എന്നാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം പറഞ്ഞത്. തറവാടും സ്വത്തുമൊക്കെയായി അദ്ദേഹം ഇപ്പോഴും അങ്ങേയറ്റം യാഥാസ്ഥിതികമായാണ് കാണുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. കിഫ്ബി സംസ്ഥാന ചരിത്രത്തിലെ നൂതനവും ധീരവുമായ കാൽവയ്‌പാണ്. വികസനത്തിന്‍റെ ബദൽ മാതൃകയാണ്. അതിന്‍റെ നേട്ടങ്ങൾ അദ്ദേഹത്തെ ചൊടിപ്പിക്കുന്നതിൽ അസ്വാഭാവികതയില്ല. യാഥാസ്ഥിതിക കാഴ്‌ചപ്പാടുകളുമായി നിൽക്കുന്ന അദ്ദേഹത്തിന് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നതിൽ അത്ഭുതവുമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.