ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശി അറസ്റ്റിൽ

 

Representative Image

Kerala

ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശി അറസ്റ്റിൽ

പാലരുവി എക്സ്പ്രസിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്

Manju Soman

കൊല്ലം: ഓടുന്ന ട്രെയിനിൽ ആറ് വയസുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശി സാനിഷിനെ (40) അറസ്റ്റ് ചെയ്തു. പാലരുവി എക്സ്പ്രസിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ജനറൽ കമ്പാർട്ട്മെന്‍റിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈം​ഗികാതിക്രമത്തിനിരയാക്കിയത്.

തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. സാനിഷിനെ പുനലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി

പിണറായിക്കെതിരേ കേസെടുക്കണമെന്ന ഇഡി നിർദേശം; നിയമോപദേശം തേടി സർക്കാർ, ചർച്ചകൾ പുരോഗമിക്കുന്നു

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ