ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികളും കൗമാരക്കാരും അപകടത്തിൽ: പ്രിയങ്ക ഗാന്ധി
കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.
ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികളും കൗമാരക്കാരും അപകടത്തിലാണെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ വിപത്താണെന്നും ആർഎസ്എസ് മറുപടി പറയണമെന്നും പ്രിയങ്ക പറഞ്ഞു.
ആർഎസ്എസ് ശാഖയിൽ നിന്നു ലൈംഗികാതിക്രമം നേരിട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷമാണ് 24 കാരനായ അനന്തു തമ്പാനൂരിലെ ലോഡ്ജിൽ വച്ചു ആത്മഹത്യ ചെയ്തത്. നാലു വയസു മുതൽ താൻ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും, അത് ആർഎസ്എസ് ക്യാംപിൽ നിന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.