സി.ജെ. റോയ്

 

Confident Group

Kerala

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് റെയ്ഡിനിടെ വെടിവച്ച് മരിച്ചു

പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ സി.ജെ. റോയിയുടെ മരണം ബിസിനസ് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കി

MV Desk

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഉടമ സി.ജെ. റോയ് സ്വന്തം ഓഫിസിൽ സ്വയം വെടിവച്ചു മരിച്ചു. ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിലാണ് സംഭവം.

ലഭ്യമായ വിവരങ്ങൾ പ്രകാരം, എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നതിനിടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ സി.ജെ. റോയിയുടെ മരണം ബിസിനസ് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ റോയ് നിരവധി സിനിമകൾ നിർമിച്ചിട്ടുമുണ്ട്.

സംഭവത്തിന് പിന്നിലെ വിശദാംശങ്ങൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ