Kerala

ക്രൂരമർദനം; സഹപാഠികളുടെ ആക്രമണത്തിൽ വിദ്യാർഥിയുടെ നെഞ്ചിൽ കുത്തേറ്റു

പരിചയപ്പെടാനെന്ന പേരിലാണ് ശബരിനാഥിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്

വയനാട്: വയനാട്ടിൽ റാഗിങ്ങിന്‍റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരുക്കേറ്റത്. കത്രികകൊണ്ട് നെഞ്ചിൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരുക്കേറ്റിട്ടുണ്ട്.

പരിചയപ്പെടാനെന്ന പേരിലാണ് ശബരിനാഥിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്. ചികിത്സക്കെത്തിയ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ