Ranjith 
Kerala

ചലച്ചിത്ര അവാര്‍ഡ് വിവാദം: രഞ്ജിത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംവിധായകൻ വിനയൻ നേരിട്ട് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിന്മേലാണ് നടപടി

MV Desk

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഇത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാനായ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

സംവിധായകൻ വിനയൻ നേരിട്ട് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിന്മേലാണ് നടപടി. താൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടെന്ന ചിത്രത്തിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്നണ് പരാതി. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്‍റേയും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്‍റെയും ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിരുന്നു.

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും

പൊലീസുകാരെ ആക്രമിച്ചു; കശ്മീരില്‍ 40 സൈനികര്‍ക്കെതിരേ കേസ്

തിരുവനന്തപുരം കോർപ്പറേഷനിൽ കൈയാങ്കളി; മേയർക്കും കൗൺസിലർമാർക്കും പരുക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video