.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുഖ്യമന്ത്രി പിണറായി വിജയൻ 
Kerala

പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുവായ മുന്നറിയിപ്പുകളല്ല കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴും പ്രകൃതിദുരന്തങ്ങളെ പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവായ മുന്നറിയിപ്പുകളല്ല കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള അനുഭവങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇന്ത്യയും ആ നിലയിലേക്ക് ഉയരുന്നതിനുള്ള ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തിനാകുന്നില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ ദുഃഖാന്തരീക്ഷത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. അതിജീവിക്കേണ്ടതുണ്ട്. നാടിന്‍റെ പൊതുവായ അതിജീവനത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാക്ഷരത, വിദ്യാഭ്യാസ, ആരോഗ്യം, പട്ടിണി, പാർപ്പിടം, കൃഷി, ഉത്പാദനം , വ്യവസായം, സേവനം, സമ്പദ്ഘടന എന്നിങ്ങനെ പല മേഖലകളിലും വളരെ മികച്ച നിലയിലാണ് ഇന്ത്യ. ശാസ്ത്ര സാങ്കേതിക വിദ്യ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. അതേ സമയം പൊതുവായ ശാസ്ത്രാവബോധത്തിൽ കോട്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഏത് ഇരുണ്ട ഘട്ടത്തെ താണ്ടിയാണോ പുതുകാലത്തിലേക്ക് വന്നത്. ആ കാലത്തിന്‍റെ അന്ധകാരത്തെ തിരിച്ചു കൊണ്ടു വരാൻ ജാതിയെയും വർഗീയതയെയും ചിലർ ആയുധമാക്കാൻ ശ്രമിക്കുന്നു.അത് മതനിരപേക്ഷതയെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി

പീഡന കേസിൽ പ്രതിയായ ആർസിബി താരം ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല

പെരമ്പൂരിൽ വിജയ് പരാജയപ്പെടും, ഡിഎംകെ അധികാരത്തിലെത്തും; സർവേ ഫലം ഇങ്ങനെ

'തെരഞ്ഞെടുപ്പ് കാലത്തും ധാർഷ്ഠ‍്യത്തിന് കുറവില്ല'; മുഖ‍്യമന്ത്രിയുടെ പരാമർശത്തിനെതിരേ വിമർശനം ശക്തം

ടെക്സസിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം