മുഖ്യമന്ത്രി പിണറായി വിജയൻ
file image
തിരുവനന്തപുരം: ചികിത്സയ്ക്കായി അമെരിക്കയിലേക്ക് പോയ മുഖ‍്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്നു മണിയോടെയാണ് മുഖ‍്യമന്ത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.
ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ‍്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. അമെരിക്കയിൽ നിന്നും ദുബായി വഴിയാണ് മുഖ‍്യമന്ത്രിയും ഭാര‍്യ കമലാ വിജയനും തിരിച്ചെത്തിയത്.
ജൂലൈ അഞ്ചിനായിരുന്നു മുഖ‍്യമന്ത്രി അമെരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോയത്. നാലാം തവണയായിരുന്നു മുഖ‍്യമന്ത്രിയുടെ അമെരിക്കൻ സന്ദർശനം. മുൻപ് നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കു വേണ്ടിയായിരുന്നു ഇത്തവണത്തെ യാത്ര.