പിണറായി വിജയൻ, നരേന്ദ്രമോദി
തിരുവനന്തപുരം: ഇറാനെതിരേ ഇസ്രയേലും അമെരിക്കയും ചേർന്ന് ആക്രമണം നടത്തുന്ന സാഹചര‍്യത്തിൽ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറെ ഇന്ത‍്യക്കാരാണെന്നും അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നും മുഖ‍്യമന്ത്രിയുടെ കത്തിൽ പറയുന്നു. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും പ്രവാസികളുടെ ബന്ധുക്കൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ഹെൽപ്പ് ലൈനുകൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്നും മുഖ‍്യമന്ത്രി കത്തിൽ വ‍്യക്തമാക്കി.