Kerala

കേന്ദ്രാനുമതി ലഭിച്ചില്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കി

യുഎഇ സർക്കാരിന്‍റെ പ്രത്യേക ക്ഷണം അനുസരിച്ച് നാലു ദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനം റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു. മെയ് 7 നായിരുന്നു മുഖ്യമന്ത്രി യുഎഇ സന്ദർശനത്തിനായി തീരുമാനിച്ചിരുന്നത്.

യുഎഇ സർക്കാരിന്‍റെ പ്രത്യേക ക്ഷണം അനുസരിച്ച് നാലു ദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചത്. വാർഷിക നിക്ഷേപ സമ്മേളനത്തിൽ അടക്കം നിരവധി പരിപാടികളിൽ പങ്കെടുക്കാനായിരുന്നു യാത്ര. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരും യുഎഇ സന്ദർശനത്തിനുണ്ടായിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്