വീണ വിജയൻ

 
Kerala

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

സിഎംആർഎൽ, എക്സാലോജിക് സൊല‍്യൂഷൻസ് എന്നീ രണ്ട് കമ്പനികളും തമ്മിലുള്ള ഇടപാടുകളിൽ‌ ഇഡിക്ക് അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് അന്വേഷണം തുടരാൻ അനുമതി നൽകി ഹൈക്കോടതി. സിഎംആർഎൽ, എക്സാലോജിക് സൊല‍്യൂഷൻസ് എന്നീ രണ്ട് കമ്പനികളും തമ്മിലുള്ള ഇടപാടുകളിൽ‌ ഇഡിക്ക് അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

വീണയ്ക്ക് പുറമേ എക്സാലോജിക്, ശശിദരൻ കർത്ത, സിഎംആർഎൽ, സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനം എന്നിവരാണ് മറ്റ് പ്രതികൾ. സേവനം നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സിഎംആർഎൽ 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ഇല്ലാത്ത ചെലുവുകൾ കാട്ടിയും കൃത്രിമ ബില്ലുകൾ ഉണ്ടാക്കിയുമാണ് വെട്ടിപ്പ് നടത്തിയത്. നിപുണ ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്റ്റർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി