പിണറായി വിജയൻ, മകൾ വീണ

 
Kerala

മാസപ്പടി കേസ്; അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്ക് വ‍്യാപിപ്പിക്കാനൊരുങ്ങി ഇഡി

പിണറായി സർക്കാർ ഭരിച്ചിരുന്ന സമയത്ത് സിഎംആർഎലിന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ ഇഡി പരിശോധിക്കും

Aswin AM

കൊച്ചി: മാസപ്പടി കേസിൽ ഒന്നാം പിണറായി വിജയൻ സർക്കാരിലേക്ക് വ‍്യാപിപ്പിക്കാനൊരുങ്ങി ഇഡി. സിഎംആർഎലുമായി വീണ വിജയന് കരാർ തരപ്പെട്ടത് എങ്ങനെയെന്ന് ഇഡി അന്വേഷിക്കും.

പിണറായി സർക്കാർ ഭരിച്ചിരുന്ന സമയത്ത് സിഎംആർഎലിന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ ഇഡി പരിശോധിക്കും.

വീണയുടെ മൊഴിയിൽ ഇപ്പോഴും പൊരുത്തക്കേടുണ്ടെന്നാണ് ഇഡി പറ‍യുന്നത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ വീണയെ ചോദ‍്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ‍്യം ചെയ്യൽ 9 മണിക്കൂറോളം നീണ്ടിരുന്നു.

അടുത്തയാഴ്ച വീണ്ടും വീണയെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കും. സിഎംആർഎലും എക്സാലോജിക്കും തമ്മിൽ എങ്ങനെ കരാറിലെത്തിയതെന്ന് വീണയ്ക്ക് വ‍്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. ഇതു കൂടാതെ സിഎംആർഎലിൽ നിന്നും ലഭിച്ച 2.78 കോടി രൂപ എങ്ങനെ ചെലവഴിച്ചു എന്നതിനും വീണ പ്രതികരിച്ചിട്ടില്ല.

എൻഡിഎ-ഇന്ത്യ സഖ്യം എംപിമാർ മുഖാമുഖം; പാർലമെന്‍റിന്‍റെ പ്രവേശനകവാടത്തിൽ നേർക്കുനേർ ഭരണ-പ്രതിപക്ഷ പ്രതിഷേധം

സവർക്കറെ പുകഴ്ത്തി ചോദ്യം; സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

''ഇന്ത‍്യൻ ടീമിലെത്തിയപ്പോൾ അവൻ ഒരു ഇൻട്രോവെർട്ടായിരുന്നു, സംസാരിച്ചിരുന്നത് ചിലരോട് മാത്രം''; ഗംഭീറിനെ പറ്റി ഹർഭജൻ

കാവേരി നദീജല തർ‌ക്കം; കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്; ഓൺലൈൻ ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ കർശന നിർദേശം