Kerala

നിലമ്പൂർ ഗവ.യുപി സ്കൂളിൽ നിന്നും പിടികൂടിയത് നാലടി നീളമുള്ള മൂർഖൻ പാമ്പിനെ

അധ്യാപകരാണ് ആദ്യം പാമ്പിനെ കണ്ടത്

മലപ്പുറം: നിലമ്പൂർ ഗവ.മോഡൽ യുപി സ്കൂളിലെ സയൻസ് ലാബിന്‍റെ ഷോകെയ്സിൽ നിന്നു നാലടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അധ്യാപകരാണ് ആദ്യം പാമ്പിനെ കണ്ടത്.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്കൂളിൽ അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അധ്യാപകർ.ചേരയാകുമെന്നു കരുതി ഓടിച്ചുവിട്ടെങ്കിലും പാമ്പ് ഷോകെയ്സിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. ഇതോടെ നാലാം തവണയാണ് സ്കൂളിൽ നിന്നും പാമ്പിനെ പിടികൂടുന്നത്.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി