Kerala

കെഎസ്ആർടിസി ബസിടിച്ച് കോളെജ് വിദ്യാർഥിനി മരിച്ചു

അപകടം നടന്ന ഉടൻ അഭന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

MV Desk

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഭന്യ.

അപകടം നടന്ന ഉടൻ അഭന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളെജ് വിട്ട് വീട്ടിലേക്ക് പോകാനായി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അഭന്യ. ഫോണ്‍ ചെയ്യാനായി ഒരു വശത്തേക്ക് മാറി നിന്നിരുന്ന അഭന്യ നിര്‍ത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ട് എടുത്തതോടെ ബസിനും വാണിജ്യ സമുച്ചയത്തിൻ്റെ തൂണിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇതിനിടെ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർഥികളും രോഷാകുലരായി. ഇതോടെ ഡ്രൈവർ കെഎസ്ആർടിസി സൂപ്രണ്ടിൻ്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ