പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി; 6 രൂപയുടെ വർധന

 
Kerala

പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി; 6 രൂപയുടെ വർധന

അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Ardra Gopakumar

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1,812 രൂപയായി. ഫെബ്രുവരി 1ന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1,806 ആയിരുന്നു.

ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 5 രൂപ കൂടി 1965 രൂപയായി. ഡൽഹിയിൽ 6 രൂപ കൂടി 1,803 രൂപയായി വർധിച്ചു.

അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ