രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

 
Representative image
Kerala

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

പുതുക്കിയ വില ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വന്നു.

പുതുക്കിയ വില പ്രകാരം ഡല്‍ഹിയില്‍ 1,762 രൂപ, ചെന്നൈ 1,921.50 രൂപ, കൊച്ചി 1,767 രൂപ എന്നിങ്ങനെയാണ് വാണിജ്യ സിലണ്ടറുകളുടെ നിരക്ക്.

അതേസമയം, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

തുടർച്ചയായ മൂന്നാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റം വരുന്നത്. നേരത്തെ മാര്‍ച്ച് 1 ന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപയോളം വര്‍ധിപ്പിച്ചിരുന്നു. അതിനു മുന്‍പ്, ഫെബ്രുവരിയിൽ 7 രൂപയോളം കുറച്ചതിന് ശേഷമായിരുന്നു മാർച്ച് മാസത്തിലെ വർധന.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലെ മാറ്റങ്ങളും മറ്റ് സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വിലകൾ പുതുക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍