Kerala

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

ആഗോള വിപണിയിലെ എണ്ണയുടെ വിലയിടിവാണ് എൽപിജി വിലയിൽ പ്രതിഫലിക്കുന്നത്.

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 90 രൂപയാണ് കുറച്ചത്. ഇതോടെ കേരളത്തിൽ വാണിജ്യ സിലിണ്ടറിന് 2034. 50 പൈസയായി.

ഡൽഹിയിൽ 1173 രൂപ, കൊൽക്കത്തയിൽ 1875.50 രൂപ, മുംബൈയിൽ 1725 രൂപ, ചെന്നൈയിൽ 1937 രൂപയുമായി കുറഞ്ഞു.

സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ആഗോള വിപണിയിലെ എണ്ണയുടെ വിലയിടിവാണ് എൽപിജി വിലയിൽ പ്രതിഫലിക്കുന്നത്. 2 ദിവസത്തിനിടെ ആഗോള വിപണിയിൽ 6 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്