എൻ. പ്രശാന്ത് ഐഎഎസ് 
Kerala

''മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ?'' കിടിലൻ മറുചോദ്യവുമായി എൻ. പ്രശാന്ത് ഐഎഎസ്

ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.

Megha Ramesh Chandran

തിരുവന്തപുരം: എൻ. പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ പരിഹസിച്ച് എൻ. പ്രശാന്ത്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ, സഖാവ് മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ എന്ന ചോദ്യവുമായി ഒരാൾ എത്തുകയും who is that എന്ന മറുചോദ്യവുമായി പ്രശാന്ത് പ്രതികരിക്കുകയുമായിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന അഴിമതി ആരോപണത്തിനു പിന്നിൽ പ്രശാന്താണെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢലോചനയായിരുന്നു ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ആരോപണമെന്നും, ഇതിന്‍റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങൾ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നാണ് മേഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.

അതിതീവ്ര മഴ; 5 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന് 20 ദിവസത്തെ പരോൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

മേഘാലയയിലെ ഹണിമൂൺ കൊലപാതകം: വിവാഹത്തിന് ഭക്ഷണം വിളമ്പിയതിന്‍റെ പണം നൽകിയില്ലെന്ന് പരാതി

"ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ആർക്കു വേണ്ടിയാണ് ഭരിക്കുന്നത്"; പ്രിയദർശിനി വിവാദത്തിൽ പ്രതികരിച്ച് കെ.ബി. ഗണേഷ് കുമാർ