Kerala

പഞ്ചായത്ത് ഭരണം ആരിഫ് ദുരുപയോഗം ചെയ്തു: കോൺഗ്രസ്

തൊഴിലുറപ്പ്, ഹരിതകർമ സേന അംഗങ്ങളുടെ യോഗം വിളിച്ച് ചേർത്താണ് എൽഡിഎഫ് നേതാക്കന്മാർ അഡ്വക്കേറ്റ് ആരിഫിന് വേണ്ടി വോട്ട് ആവശ്യപ്പെടുന്നതെന്നാണ് ആരോപണം

നീതു ചന്ദ്രൻ

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് എൽഡിഎഫ് വോട്ട് തേടുന്നതായി ഹരിപ്പാട് കോൺഗ്രസ് നിയോജ മണ്ഡലം കമ്മിറ്റി. തൊഴിലുറപ്പ്, ഹരിതകർമ സേന അംഗങ്ങളുടെ യോഗം വിളിച്ച് ചേർത്താണ് എൽഡിഎഫ് നേതാക്കന്മാർ അഡ്വക്കേറ്റ് ആരിഫിന് വേണ്ടി വോട്ട് ആവശ്യപ്പെടുന്നതെന്നാണ് ആരോപണം. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹരിപ്പാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ചെയർമാൻ അനിൽ ബി. കളത്തിൽ ആലപ്പുഴ ജില്ലാ കലക്ടർക്ക് പരാതി നൽകി.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് 100ൽ അധികം തൊഴിലുറപ്പ്, ഹരിതകർമ സേന അംഗങ്ങളെ യോഗത്തിനെന്ന വ്യാജേന വിളിച്ച് വരുത്തി, ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, രണ്ടാം വാർഡ് മെമ്പർ എന്നിവർ അടക്കമുള്ള എൽഡിഎഫ് നേതാക്കന്മാർ ആരിഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിൽ ഉടൻ നടപടി എടുക്കണമെന്നും ഹരിപ്പാട് നിയോജ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു..

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

4ാം ടി20 മഞ്ഞ് കാരണം വൈകി

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ