വോട്ട് ചോരി: തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, 15 ലക്ഷം ഒപ്പ് ശേഖരിക്കാൻ കോൺഗ്രസ്

 
Kerala

വോട്ട് ചോരി: തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, 15 ലക്ഷം ഒപ്പ് ശേഖരിക്കാൻ കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: വോട്ട് ചോരിക്കെതിരേ 15 ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേരളത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കോൺഗ്രസ്.

തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയുന്നു എന്ന് ആവർത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവേ നടത്തിയതെന്നും ബിജെപി പറയുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർ ലിസ്റ്റിൽ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുള്ളതെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി

മുംബൈയിൽ 90,000 തെരുവുനായ്ക്കൾ; എട്ട് ഷെൽറ്ററുകൾ മതിയാകില്ലെന്ന് ബിഎംസി

വിവിപാറ്റ് സ്ലിപ്പുകൾ പെരുവഴിയിൽ ഉപേക്ഷിച്ച നിലയിൽ; ബിഹാർ തെരഞ്ഞെടുപ്പ് വിവാദത്തിൽ| Video