വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല.

 

MV Graphics

Kerala

മുഖ്യമന്ത്രി ആര്? സസ്പെൻസ് തുടരുന്നു, പ്രഖ്യാപനം ഉടൻ

സോണിയ ഗാന്ധിയുടെ നിലപാട് ഇതിൽ നിർണായകമാകും

Manju Soman

തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരാകും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെയായിരിക്കും ഹൈക്കമാൻഡ് തെരഞ്ഞെടുക്കുക എന്നാണ് ആകാംക്ഷ.

നേതാക്കളുടമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ചർച്ച നടത്തിയിരുന്നു. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നു പേരെയും അറിയിച്ചത്. സോണിയ ഗാന്ധിയുടെ നിലപാട് ഇതിൽ നിർണായകമാകും. ഖാർഗെയും രാഹുലും ഞായറാഴ്ച സോണിയയുമായി ചർച്ച നടത്തും. ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്.

അതിനിടെ ഡൽഹിയിലെ ചർച്ചകൾക്കു ശേഷം വി.ഡി. സതീശൻ ഞായർ പുലർച്ചെ കേരളത്തിലേക്ക് എത്തി. പുലർച്ചെ 1.15ന് കൊച്ചിയിൽ വന്നിറങ്ങിയ സതീശനെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. മാധ്യമങ്ങളോട് വി.ഡി. സതീശൻ പ്രതികരിച്ചില്ല. ചെന്നിത്തല ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും. കെസി ഡൽഹിയിൽ തുടരും.

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്