സി.കെ. ഗോപാലകൃഷ്ണൻ

 
Kerala

കെ.ജെ. ഷൈനിനെതിരേ സൈബർ ആക്രമണം നടത്തിയെന്ന കേസ്; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

കോടതി നിർദേശത്തെത്തുടർന്ന് അറസ്റ്റ് ചെയ്ത ശേഷം ജാമ‍്യത്തിൽ വിട്ടയച്ചു.

Aswin AM

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ സൈബർ ആക്രമണം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ സൈബർ പൊലീസിന്‍റെതാണ് നടപടി.

കോടതി നിർദേശത്തെത്തുടർന്ന് അറസ്റ്റ് ചെയ്ത ശേഷം ജാമ‍്യത്തിൽ വിട്ടയച്ചു. കേസിൽ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. നേരത്തെ ഗോപാലകൃഷ്ണന്‍റെ മൊബൈൽ ഫോൺ പ്രത‍്യേക അന്വേഷണ സംഘം പിടിച്ചെടുക്കുകയും അപവാദ പ്രചരണം നടത്തിയ ഫെയ്സ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ