രമേശ് ചെന്നിത്തല | മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവ

 
Kerala

രമേശ് ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത്; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി

ബുധനാഴ്ച രാവിലെ സഭാ ആസ്ഥാനത്ത് സ്വന്തം വാഹനം ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്

Namitha Mohanan

കോട്ടയം: മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ്‌ ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി. സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

ബുധനാഴ്ച രാവിലെ സഭാ ആസ്ഥാനത്ത് സ്വന്തം വാഹനം ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്. കോട്ടയത്ത്‌ എത്തുമ്പോൾ ബാവയെ കാണുക എന്നത് പ്രധാനമാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകൻ ആണ്. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകൾ സംസാരിച്ചതായും സഭയുമായി ഉള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി