സണ്ണി ജോസഫ്, വി.ഡി. സതീശൻ.

 

File

Kerala

എംപിമാരെ വെട്ടി കോൺഗ്രസ് നേതൃത്വം; പാലക്കാട് പിടിക്കാൻ രമേശ് പിഷാരടി

ആരോപണവിധേയരെ ഒഴിവാക്കിയ പട്ടിക

Jisha P.O.

കൊച്ചി: 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ അടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. പീഡനക്കേസിൽ ആരോപണവിധേയരെ ഒഴിവാക്കി നയപരമായ പട്ടികയാണ് കോൺഗ്രസ് നേതൃത്വം തയാറാക്കിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെയും എൽദോസ് കുന്നപ്പിള്ളിയെയും ആദ്യഘട്ടത്തിൽ തന്നെ ഒഴിവാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ആദ്യമേ തന്നെ നേതാക്കൾ തഴഞ്ഞിരുന്നു. കണ്ണൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കെ. സുധാകരനെ നേതൃത്വം ഗൗനിച്ചില്ല. ഇതെതുടർന്ന് ഡൽഹിയിൽ നിന്ന് രാത്രി തന്നെ കെ. സുധാകരൻ വിമാനം പിടിച്ച് കണ്ണൂരിലെത്തിക്കുകയും രാത്രി തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് രാഹുൽ ഗാന്ധി നേരിട്ട് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചതായാണ് വിവരം. പക്ഷേ, എന്നിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്തതിൽ കടുത്ത അമർഷത്തിലാണ് സുധാകരൻ. എന്നാൽ, ഈ സീറ്റിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അടൂർ പ്രകാശിനും കോന്നി സീറ്റിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, അടൂർ പ്രകാശിന്‍റെ പേര് പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

മത്സരരംഗത്ത് ഇല്ലെന്ന് തീർ‌ത്ത് പറഞ്ഞ കെ.മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കും. തോൽക്കുന്ന സീറ്റ് നൽകി പറ്റിക്കുന്ന പരിപാടിക്കില്ലെന്ന നേരത്തെ മുരളീധരൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് കെ. മുരളീധരന് വട്ടിയൂർക്കാവി‌ലേക്ക് മാറ്റിയതെന്നാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച നാണക്കേട് തീർക്കാൻ നേതൃത്വം പ്രശസ്ത നടനായ രമേശ് പിഷാരടിയെയാണ് പാലക്കാട് മത്സരരംഗത്ത് ഇറക്കുന്നത്. മണ്ഡലം കൈവിട്ട് പോകാതെ സംരക്ഷിക്കാനാണ് കോൺഗ്രസ് പിഷാരടിയെ പാലക്കാട് എത്തിക്കുന്നത്. മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്, തവനൂരാണ് മണ്ഡലം.

"അന്തിമ തീരുമാനം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റേത്"; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

വാൽപ്പാറ ദുരന്തം; മരിച്ച അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും

വില്ലനായത് തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്‍റെ മരണം വിഷബാധമൂലം!

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമം; ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്

പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം