Kerala

നിയമസഭയിൽ കയ്യാങ്കളി, സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം: എംഎൽഎ കുഴഞ്ഞു വീണു

പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ എ എൻ ഷംസീറിന്‍റെ ഓഫീസ് പ്രതിപക്ഷ എം എൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം ഉണ്ടായി. ഇതിനിടയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു എംഎൽഎമാരുടെ പ്രതിഷേധം.

എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്നും മാറ്റി. മുതിർന്ന നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ കൈയ്യേറ്റം ചെയ്തതായും കോൺഗ്രസ് ആരോപിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്