കടുത്തുരുത്തിയിൽ പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ചു!

 
Kerala

മുഖ്യമന്ത്രിക്കായി തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ; കടുത്തുരുത്തിയിൽ പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ചു!

സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ് കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്

Namitha Mohanan

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി തുടരുന്നതിനിടെ കോൺഗ്രസ് പ്രവർ‌ത്തകർ തെരുവിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനുമായി ഫ്ലക്സ് ബോർഡുകളും തമ്മിൽ തല്ലലുകളും നടക്കുകയാണ്.

വെള്ളിയാഴ്ച കടുത്തുരുത്തിയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ചു. കടുത്തുരുത്തി സ്വദേശി ഫ്രാൻസിസാണ് പ്രതിഷേധിച്ചത്. തുടർന്ന് ഇയാളെ പൊലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു.

ഇടുക്കയിലും കണ്ണൂരും കോഴിക്കോടും എറണാകുളത്തുമെല്ലാം നേതാക്കൾക്കായി ഫ്ലെക്സ് ബോർഡുകൾ‌ ഉയർന്നിട്ടുണ്ട്. പലയിടങ്ങളിലും പ്രവർത്തകർ പ്രതിഷേധം നടത്തുന്നുണ്ട്.

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം

നിതീഷ് റെഡ്ഡിക്ക് പരുക്ക്; പുതുമുഖം ഇന്ത്യൻ ടീമിൽ