കൊച്ചി തീരത്തിന് സമീപം കപ്പൽ ചരിഞ്ഞു; 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, കടലിൽ വീണ കാർഗോകളിൽ അപകടകരമായ ഇന്ധനം
കൊച്ചി: കൊച്ചി തീരത്തിന് 38 മൈൽ അകലെ കപ്പൽ ചരിഞ്ഞു. വെള്ളിയാഴ്ച വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് ചരിഞ്ഞത്. കാർഗോകളിൽ മറൈൻ ഓയിലുമായി പോയ കപ്പലാണ് അപകടത്തിൽപെട്ടത്.
24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 9 പേരെ രക്ഷിച്ചു. 15 പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം നടക്കുകയാണ്. കോസ്റ്റ് ഗോർഡ്, നാവികസേന എന്നിവർ രക്ഷാ ദൗത്യത്തിലുൾപ്പെടുന്നതായാണ് വിവരം.
കാർഗോ തീരത്തടിഞ്ഞാൽ പൊതുജനങ്ങൾ ഇതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പിൽ പറയുന്നു. ഈ കാർഗോ തീരത്തടിഞ്ഞാൽ പൊലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ ഉടൻ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.