Representative Image 
Kerala

പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ

ഈ റിപ്പോർട്ട് പുറത്തു വിടാതെയാണ് വീണ്ടും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത്. 2021 ൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സുപ്രീംകോടതി നിർദേശത്തോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2013 ൽ നിയമനത്തിന് യോഗ്യത നേടിയവർക്ക് പഴയ പെൻഷൻ നൽകണമെന്ന സുപ്രധാന നിർദേശം റിപ്പോർ‌ട്ടിലുണ്ട്. 2040 ഓടെ മാത്രമേ പങ്കാളിത്ത പെൻഷൻ ഗുണം ചെയ്യുകയുള്ളൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ട് പുറത്തു വിടാതെയാണ് വീണ്ടും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. സർക്കാർ നടപടിയെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചു. ആദ്യ റിപ്പോര്‍ട്ടിന്‍റ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായത്.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം