ഭരണഘടനാ വിരുദ്ധമായ നടപടി, ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

 

file image

Kerala

''ഭരണഘടനാവിരുദ്ധ നടപടി, ഗവർണറെ തിരിച്ചു വിളിക്കണം'', രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്നു മാറ്റില്ലെന്നാണ് ഗവർണറുടെ തീരുമാനം

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് പരാതിയുമായി സിപിഐ നേതാവും എംപിയുമായ സന്തോഷ് കുമാർ. ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും, ഗവർണറെ തിരിച്ചു വിളിക്കണമെന്നുമാണ് രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നത്.

ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്നു മാറ്റില്ലെന്നാണ് ഗവർണറുടെ തീരുമാനം. ഇതോടെ സർക്കാരും ഇടഞ്ഞു. വിവാദത്തിനു പിന്നാലെ പുതിയ ക്യാംപെയ്നുമായി സിപിഐ രംഗത്തെത്തി. ദേശീയ പതാക ഉയർത്തി വൃക്ഷത്തൈ നട്ട് ശനിയാഴ്ച സിപിഐ ക്യാംപെയിനു തുടക്കം കുറിക്കും.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഗവർണർ തയാറാവാതെ വന്നതോടെ വ്യാഴാഴ്ച രാജ്ഭവനിൽ നടക്കാനിരുന്ന സംയുക്ത പരിസ്ഥിതി ദിനാഘോഷം കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ചതോടെയാണ് വിവാദത്തിന് തുടക്കം. പിന്നാലെ ഗവർണർക്കെതിരേ പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു