പ്രതീക് ജെയിനും ഭാര്യ വന്ദന മീണയും

 
Kerala

സബ് കലക്റ്ററുടെ കസേരയിൽ ഭാര്യ ഇരുന്നത് വിവാദം

വന്ദന തന്നെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രമാണ് വിവാദമായിരിക്കുന്നത്

Megha Ramesh Chandran

കാഞ്ഞങ്ങാട്: സബ് കലക്റ്ററുടെ കസേരയിൽ ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ ഇരുന്നതും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതും വിവാദത്തിൽ. കാഞ്ഞങ്ങാട് മുൻ സബ് കലക്റ്റർ പ്രതീക് ജെയ്നിന്‍റെ ഔദ്യോഗിക കസേരയിലാണ് ഭാര്യയും ജുനാഗഡ് എസ്ഡിഎമ്മുമായ വന്ദന മീണ ഇരുന്നത്.

ചിത്രം വന്ദന തന്നെ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വയ്ക്കുകയായിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ചാണ് സബ് കലക്റ്ററുടെ ഔദ്യോഗിക കസേരയിൽ ഇരുന്നതെന്നാണു വന്ദനയ്ക്കെതിരായ വിമർശനം.

ഏപ്രിൽ 24നാണ് പ്രതീക് ജെയിൻ ചുമതലയൊഴിഞ്ഞത്. 23നു പകർത്തിയ ചിത്രമാണ് ഇതെന്നാണ് കരുതുന്നത്. ഗുജറാത്ത് കേഡറിലേക്ക് പ്രതീക് ജെയിൻ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു വിവാദം. 

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിയ്ക്കനും ജാമ‍്യം

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഇഡിക്ക്; മുഴുവൻ രേഖകളും കൈമാറാൻ കോടതി നിർദേശം