സഹകരണ സ്ഥാപനങ്ങൾക്കു മാത്രം പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇടതു സർക്കാരിന്‍റെ ടെൻഡർ വ്യവസ്ഥകൾ.

 

freepik.com

Kerala

സഹകരണ സോഫ്റ്റ്‌വെയർ കരാർ റദ്ദാക്കിയേക്കും

700 കോടി അഴിമതി ആരോപണത്തിനിടെ ദിനേശ് കൺസോർഷ്യത്തിനു നൽകിയ സഹകരണ സോഫ്റ്റ്‌വെയർ കരാർ റദ്ദാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചേക്കും

Thiruvananthapuram Bureau

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിപക്ഷം 700 കോടി രൂപയുടെ അഴിമതി ആരോപിച്ച സഹകരണ സംഘങ്ങളിലെ ഏകീകൃത സോഫ്റ്റ്‌വെയർ കരാർ പുതിയ സർക്കാർ റദ്ദാക്കുമെന്ന് സൂചന. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ഇതുസംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് അറിയുന്നത്. സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ ദിനേശ് കൺസോർഷ്യത്തിനു കരാർ നൽകാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചിരുന്നു.

ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണ വകുപ്പ് ധാരണയിലെത്തിയ പദ്ധതി, നാലിരട്ടി തുകയ്ക്ക് ദിനേശ് കൺസോർഷ്യത്തിനു നൽകുന്നതിൽ അഴിമതിയുണ്ടെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സഹകരണ സ്ഥാപനങ്ങൾക്കു മാത്രം പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇടതു സർക്കാരിന്‍റെ ടെൻഡർ വ്യവസ്ഥകൾ. ഇതു പൂർണമായും മാറ്റി, രാജ്യത്തെ എല്ലാ ഐടി കമ്പനികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലേക്ക് വ്യവസ്ഥകൾ മാറ്റാനാണ് നീക്കം.

4,415 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ നൽകാൻ 206 കോടിയാണ് ടാറ്റയ്ക്ക് നൽകാൻ ധാരണയായിരുന്നത്. എന്നാൽ ടാറ്റ പിന്മാറിയതോടെ വീണ്ടും ടെൻഡർ വിളിച്ചു. സഹകരണ സ്ഥാപനങ്ങളായ മലബാർ ഇൻഫർമേഷൻ ടെക്‌നോളജി കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ദിനേശ് ഇൻഫർമേഷൻ ടെക്‌നോളജിയും ടെൻഡറിൽ പങ്കെടുത്തു.

290 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകാൻ 58 കോടി രൂപയുടെ കരാറാണ് ദിനേശിനു നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുപ്രകാരം 4,415 സംഘങ്ങൾക്ക് 914 കോടിയോളം രൂപ ചെലവാകും. ഇതിലൂടെ 700 കോടിയുടെ അഴിമതി നടത്താൻ പോകുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. പിന്നാലെ മലബാർ ഇൻഫർമേഷൻ ടെക്‌നോളജി ഹൈക്കോടതിയെ സമീപിക്കുകയും ടെൻഡർ നടപടികൾ താത്കാലികമായി സ്‌റ്റേ ചെയ്യുകയും ചെയ്തു. ഇതാണ് പുതിയ സർക്കാർ മാറ്റം വരുത്തി നടപ്പാക്കാൻ ആലോചിക്കുന്നത്.

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു

ഹോർമുസ് കടലിടുക്കിൽ നികുതി ഈടാക്കാൻ ഇറാന് അധികാരമില്ല: യുഎഇ