Kerala

നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രികൻ മരിച്ചു

അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത 66 ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്

ajeena pa

പുന്നയൂർക്കുളം: അകലാട് മൂന്നയിനിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ (49) ആണ് മരിച്ചത്. വ്യാഴ്യാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.

അകലാട് താഹപള്ളി റോഡ് പരിസരത്ത് ദേശീയപാത 66 ൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്. പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികിൽ നിർത്തി, ഡ്രൈവറും സഹായിയും പുറത്തിറങ്ങി. ഈ സമയത്ത് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്തഫ സഞ്ചരിച്ച സ്കൂട്ടർ ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ