.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സുഷമ,സുധൻ 
Kerala

കായംകുളത്തെ ദമ്പതികളുടെ മരണം; ഭാര‍്യയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്

സുധനെ വീട്ടിലെ പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിലും ഭാര‍്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

Aswin AM

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഭാര‍്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത‍്യ ചെയ്തതാണെന്ന് പൊലീസ്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60), ഭാര‍്യ സുഷമ (54) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

സുധനെ വീട്ടിലെ പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിലും ഭാര‍്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ഇതേ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിലാണ് സുഷമയുടെ മരണം കൊലപാതകമാണെന്നും സുധൻ തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നത്.

സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാടുണ്ട്. കൂടാതെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. സുഷമയെ കൊലപ്പെടുത്തിയ ശേഷം സുധൻ വീടിന് സമീപത്തെ പുളി മരത്തിൽ തൂങ്ങി മരിച്ചതാണെന്ന് പൊലീസ് വ‍്യക്തമാക്കി.

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; വിലയിൽ നേരിയ കുറവ്

ആന്ധ്രയിൽ ബസിന് തീപ്പിടിച്ച് 12 പേർ വെന്തുമരിച്ചു; 20 പേർക്ക് ഗുരുതര പരുക്ക്

നിയമസഭ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് അവസാനിക്കും

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്; കർശന നിർദേശം

യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കലക്റ്ററോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ