ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകരായ 2 പ്രതികൾക്ക് കൂടി ജാമ‍്യം

 

file

Kerala

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകരായ 2 പ്രതികൾക്ക് കൂടി ജാമ‍്യം

ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് ഹൈക്കോടതി ജാമ‍്യം അനുവദിച്ചത്

Aswin AM

കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് വീണ വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്‍റ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന 2 പ്രതികൾക്ക് കൂടി ജാമ‍്യം ലഭിച്ചു. ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് ഹൈക്കോടതി ജാമ‍്യം അനുവദിച്ചത്.

ഇതോടെ കേസിലെ മുഴുവൻ പ്രതികൾക്കും ജാമ‍്യം ലഭിച്ചു. 68 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നതും കേസ് അവസാനഘട്ടത്തിലെത്തിയതും പരിഗണിച്ച് നേരത്തെ കേസിലെ 13 പ്രതികൾക്കും ജാമ‍്യം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേർക്ക് കൂടി ജാമ‍്യം അനുവദിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് 27നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജ‍യന്‍റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിൽ ഇഡി മിന്നൽ പരിശോധനയ്ക്കെത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങവേയായിരുന്നു സിപിഎം പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് ഇഡി സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ