ശോഭാ സുരേന്ദ്രൻ 
Kerala

അപകീർത്തി പരാമർശം; വേണുഗോപാലിന്‍റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരേ കേസെടുക്കാൻ ഉത്തരവ്

ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല

ആലപ്പുഴ: അപകീർത്തി പരാമർശത്തിൽ ബിജെപി നേതാവ് ശേഭാ സുരേന്ദ്പനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലിന്‍റെ പരാതിയിലാണ് നടപടി.

പാർലമെന്‍റ് തെരഞ്ഞെടുപ്പ് വേളയിൽ സത്യത്തിന്‍റെ കണിക പോലുമില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കെ.സി. വേണുഗോപാലിനെ ആപകീർത്തിപ്പെടുത്തും വിധം മാധ്യമത്തിൽ അഭിമുഖം നൽകിയെന്നാണ് പരാതി.

പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ ബോധപൂർവമായി പരഞ്ഞ പച്ച നുണ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ‌ നോട്ടീസ് അയച്ചിരുന്നു. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും മാപ്പു പറയാൻ ശോഭാ സുരേന്ദ്രൻ തയാറാകാത്തതിനെതിരേയാണ് ആലപ്പുഴ ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വേണുഗോപാൽ ഹർജി ഫയൽ ചെയ്തത്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം