.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ദിലീപ്. 
Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപന്‍റെ ആവശ്യം കോടതി തള്ളി

ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കിൽ, വാദം കേട്ട ജഡ്ജി മാറി പുതിയ ജഡ്ജി വിധി പറയുന്ന സാഹചര്യം സംജാതമാകുമായിരുന്നു

MV Desk

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്രതി ദിലീപ് നൽകിയ തടസ ഹ​ര്‍ജി കോടതി തള്ളി. കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​ വിഷയത്തിൽ വാ​ദം നി​ര്‍ത്തി​വയ്​ക്ക​ണ​മെ​ന്നായിരുന്നു ആ​വ​ശ്യം.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച ശേ​ഷം മാ​ത്ര​മേ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​വൂ​യെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

2022 ലാ​ണ് കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ത്ത​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​താ​യി വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​ത് പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം.

ഈ ​ഹ​ര്‍ജി​യി​ല്‍ അ​തി​ജീ​വി​ത​യു​ടെ വാ​ദം മാ​ത്ര​മാ​ണ് ഇ​നി പൂ​ര്‍ത്തി​യാ​കാ​നു​ള്ള​ത്. വാ​ദ​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ​യായിരുന്നു ദി​ലീ​പി​ന്‍റെ പു​തി​യ നീ​ക്കം. ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കിൽ, വാദം കേട്ട ജഡ്ജി മാറി പുതിയ ജഡ്ജി വിധി പറയുന്ന സാഹചര്യം സംജാതമാകുമായിരുന്നു.

നേ​ര​ത്തെ കേ​സി​ലെ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് അ​തി​ജീ​വി​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് ദി​ലീ​പ് വാ​ദി​ച്ചി​രു​ന്നു. മെ​മ്മ​റി കാ​ര്‍ഡി​ലെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍ജി​യി​ലാ​ണ് ദി​ലീ​പ് നേ​ര​ത്തെ ത​ന്‍റെ ഭാ​ഗം അ​റി​യി​ച്ച​ത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ