വെള്ളാപ്പള്ളി നടേശൻ
പാലക്കാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനം. വെള്ളാപ്പള്ളിയെ ചുമക്കുന്നത് ബാധ‍്യതയാകുമെന്ന മുന്നറിയിപ്പാണ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.
എസ്എൻഡിപി യോഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണെന്നും എന്നാൽ അത്തരം ഇടപെടൽ അല്ല നിലവിൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നതെന്നും അവരുമായുള്ള അടുപ്പം മതന‍്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരേ സംശയമുയർത്താൻ ഇടവരുത്തുമെന്നും യോഗത്തിൽ നിർദേശമുയർന്നു.