കേന്ദ്ര സർക്കാരിനെതിരേ സമരം; ഡൽഹിക്ക് പോവാൻ ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ, അഡ്വാൻസ് തുക 9 ലക്ഷം!

 

AI Image

Kerala

കേന്ദ്ര സർക്കാരിനെതിരേ സമരം; ഡൽഹിക്ക് പോവാൻ ട്രെയിൻ വാടകയ്ക്കെടുത്ത് സിപിഐ, അഡ്വാൻസ് തുക 9 ലക്ഷം!

18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോവാനാണ് സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചത്

Namitha Mohanan

തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രതിഷേധ മാർച്ചിനായി ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുള്ള ട്രെയിൻ മൊത്തമായി വാടകയ്ക്കെടുത്ത് ഡൽഹിക്ക് പോവാനാണ് സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചത്.

അഡ്വാൻസ് തുകയായി 9 ലക്ഷം രൂപ പാർട്ടി റെയിൽവേയ്ക്ക് നൽകി. കേരളത്തിൽ ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നത്.

സെപ്റ്റംബർ ഒന്നിനാണ് സിപി‍ഐയുടെ ദേശീയ തല പ്രതിഷേധ പരിപാടി ഡൽഹിയിൽ നടക്കുന്നത്. കേരളത്തിൽ നിന്ന് 1500 പേരാണ് ഇതിൽ പങ്കെടുക്കുക. ഇത്രയും പേർക്ക് ഒന്നിച്ച് പോവാനായാണ് ട്രെയിൻ വാടകയ്ക്കെടുത്തത്. ഓഗസ്റ്റ് 28 ന് കൊച്ചുവേളിയിൽ നിന്ന പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ 31 ന് ഡൽഹിയിലെത്തും. തിരിച്ച് സെപ്റ്റംബർ 2 ന് പുറപ്പെട്ട് നാലിന് തിരുവനന്തപുരത്തെത്തും.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

അതിവേഗ റെയിൽപാത; ഇ. ശ്രീധരന്‍റെ റിപ്പോർട്ട് അപൂർണം, ഈ രൂപത്തിൽ പദ്ധതി നടുപ്പാക്കരുതെന്നാണ് നിർദേശമെന്ന് മുഖ്യമന്ത്രി

ഇറാനിൽ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ട് യുഎസ്; 260 പേർക്ക് പരുക്ക്

ഡ്രസിങ് റൂമിൽവച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യൻ ഡോളർ നഷ്ടപരാഹാരം നൽകി ട്രംപ്

റയാൻ ടെൻ ഡോഷെയ്റ്റ് ഇന്ത‍്യൻ ടീമിന്‍റെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞേക്കും