നിലമ്പൂർ തെരഞ്ഞെടുപ്പ് തോൽവി; കാരണം പഠിക്കാൻ സിപിഐയുടെ മൂന്നംഗ സമിതി
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തോൽവിയറിഞ്ഞതിന്‍റെ കാരണം പഠിക്കാനൊരുങ്ങി സിപിഐ. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
സ്ഥാനാർഥിയെന്ന നിലയിൽ സ്വരാജിന് സ്വീകാര‍്യത കുറവായിരുന്നുവെന്നും നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിൽ നിന്നും ലഭിച്ചില്ലെന്നും സിപിഐ വിമർശിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് തോൽവി ഇടതുപക്ഷ മുന്നണിക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് തോൽവി പഠിക്കുന്നതിനായി മൂന്നംഗ സമിതിയിയെ നിയോഗിച്ചിരിക്കുന്നത്.