പി.കെ. ശശി 
Kerala

സാമ്പത്തിക ക്രമക്കേടിൽ പി. കെ. ശശിക്കെതിരേ കടുത്ത നടപടി; സ്ഥാനങ്ങൾ നഷ്ടമാകും, തരം താഴ്ത്തും

സിഐടിയു ജില്ലാ പ്രസിഡന്‍റ്, പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്നീ പദവികളാണ് നഷ്ടമാകുക.

നീതു ചന്ദ്രൻ

പാലക്കാട്: പാർട്ടി അറിയാതെ ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ മുതിർന്ന നേതാവ് പി.കെ. ശശിക്കെതിരേ കടുത്ത നടപടികൾ സ്വീകരിച്ച് സിപിഎം. പാർട്ടി പദവികൾ പിൻവലിക്കാനും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുവാനുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം. സിഐടിയു ജില്ലാ പ്രസിഡന്‍റ്, പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്നീ പദവികളാണ് നഷ്ടമാകുക. കെടിഡിസി ചെയർമാൻ പദവിയുമുണ്ട്.

മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ യൂണിവേഴ്സൽ കോളെജിനു വേണ്ടി പാർട്ടി അറിയാതെ ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന് പരാതി ഉയർന്നിരുന്നു.

ഇതേ തുടർന്ന് പാർട്ടി അന്വേഷണ കമ്മിഷനെ നിയമിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള വിവിധി ബാങ്കുകളിൽ നിന്നായി 5.49 കോടി രൂപ ഓഹരിയായി സമാഹരിച്ചുവെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് നടപടി.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി