മധു മുല്ലശേരി 
Kerala

ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരികെ നൽകിയില്ല; മധു മുല്ലശേരിക്കെതിരേ പൊലീസിൽ പരാതി നൽകി സിപിഎം

ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരേ സിപിഎം പൊലീസിൽ പരാതി നൽകി. സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തിനായി പിരിച്ച പണം തിരികെ നൽകിയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്നാണ് മകൻ മിഥുൻ മുല്ലശേരിക്കൊപ്പം ഇരുവരും സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെ സംഘടന വീഴ്ചകളെ സംബന്ധിച്ചും സാമ്പത്തിക തിരിമറികളെക്കുറിച്ചും ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതികൾ എത്തുന്നുണ്ട്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ