കെ.ബി. ഗണേഷ് കുമാർ

 
Kerala

കെ.ബി. ഗണേഷ് കുമാറിന്‍റെ തോൽവിക്ക് കാരണം അദ്ദേഹത്തിന്‍റെ നാക്ക്; സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റിയിൽ വിമർശനം

വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ഒരുമിച്ചു ജയിച്ച കാലത്ത് വി.എസ്. പ്രതിപക്ഷ നേതാവാകുകയും നായനാർ മാറിനിൽക്കുകയും ചെയ്‌തു

Namitha Mohanan

കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ കെ.ബി. ഗണേഷ് കുമാറിന്‍റെ തോൽവിക്ക് കാരണം അദ്ദേഹത്തിന്‍റെ നാക്കാണെന്ന വിമർശനവുമായി സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റി. തെരഞ്ഞെടുപ്പ് അടുത്ത സമയം ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നെന്ന് യോഗം വിലയിരുത്തി.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിയുടെ ഓഫിസ് ഇടപെടാതിരുന്നതും പാർട്ടി നേതാക്കളോട് പോലുമുള്ള പുച്ഛഭാവത്തിലെ പെരുമാറ്റവും എൻഎസ്എസുമായുണ്ടായ പ്രശ്‌നവുമെല്ലാം ഗണേഷിന്‍റെ തോൽവിക്ക് കാരണമായെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്നും പാർട്ടി നേതൃത്വത്തിൽ മാറ്റംവരണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു.

വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ഒരുമിച്ചു ജയിച്ച കാലത്ത് വി.എസ്. പ്രതിപക്ഷ നേതാവാകുകയും നായനാർ മാറിനിൽക്കുകയും ചെയ്‌തു. അതേ മാതൃകയിൽ പിണറായിയും മാറിനിൽക്കണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. പിണറായിയുടെ ധാർഷ്‌ട്യമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും കുന്നിക്കോട് ഏരിയ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുത്; മാധ്യമങ്ങൾക്ക് കർശന നിർദേശം നൽകി ബംഗ്ലാദേശ് ഭരണകൂടം

'താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചിട്ടുണ്ട്'; പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ, ക്രൈംബ്രാഞ്ച് എത്തിയപ്പോൾ സംഭവിച്ചത്!

യുഎസ് സെനറ്റർ ലിൻഡ്‌സി ഗ്രഹാം അന്തരിച്ചു; റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർത്ത റിപബ്ലിക്കൻ നേതാവ്

നടൻ രാജശേഖരൻ അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി