പി.വി. അൻവർ file image
Kerala

പാർലമെന്‍ററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ല, അൻവർ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്‍റെ ജിഹ്വ; സിപിഎം

പാർലമെന്‍ററി പ്രവർത്തനം എന്നത് പാർട്ടിയുടെ നിരവധി സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്

തിരുവനന്തപുരം: പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന. പാർലമെന്‍ററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും അൻവറിന്‍റെ പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്. അൻവർ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്‍റെ ജിഹ്വയാണെന്നും പിണാറായിയെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.

പാർലമെന്‍ററി പ്രവർത്തനം എന്നത് പാർട്ടിയുടെ നിരവധി സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ്. എന്നിട്ടും പാർലമെന്‍ററി പാർട്ടിയിൽ സ്വതന്ത്ര അംഗം എന്ന നില പാർട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന നിലപാടാണ് അൻവർ എടുത്തത്. പാർട്ടി അനുഭാവികളല്ലാത്തവരുടെ പോലും പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർട്ടിയുടെ നയം. അൻവറിന്‍റെ പരാതിയിൽ ഒരുമാസം കൊണ്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്ക് ശേഷം പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ പാർട്ടിയും പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു.

പാർട്ടിയേയും സർക്കാരിനേയും വിശ്വാസമുള്ള ആരും ഇത്തരമൊരു പ്രസ്താവന നടത്തില്ല. എന്നാൽ അൻവർ തുടർച്ചയായി വിവിധ വിമർശനങ്ങൾ ഉയർത്തുകയാണ്. മുൻകൂട്ടി നിശ്ചയിച്ച ചില അജണ്ടകൾ പ്രകാരമാണ് അൻവർ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുമായി ചേർന്ന് അൻവർ നടത്തുന്ന പ്രചരണങ്ങളെ പ്രതിരോധിക്കാനും അവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎമ്മിന്‍റെ പ്രസ്താവനയിൽ പറയുന്നു.

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ