സിപിഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ച സംഭവം; ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു 
Kerala

സിപിഎം സമ്മേളനത്തിനായി റോഡ് അടച്ച സംഭവം; ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന് പുറമേ 31 പ്രവർത്തകരെയും പ്രതി ചേർത്തിട്ടുണ്ട്

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സംഭവത്തിൽ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷ വിമർ‌ശനം ഉന്നയിക്കുകയും പൊലീസ് നടപടിയെടുക്കാത്തതിൽ വിശദീകരണം തേടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.

ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിനു പുറമേ 31 പ്രവർത്തകരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കണ്ടാലറിയുന്ന അഞ്ഞൂറോളം ആളുകൾ എന്നായിരുന്നു നേരത്തെ പ്രതിപ്പട്ടികയിൽ പറഞ്ഞിരുന്നത്.

പുതിയതായി പ്രതി ചേർത്തവരിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവനുമുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ലെന്ന നിലപാടിലാണ് വഞ്ചിയൂർ പൊലീസ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍