.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സിപിഎമ്മിന് മൂന്ന് ജില്ലകളിൽ പുതിയ സെക്രട്ടറിമാർ

 

Representative image

Kerala

സിപിഎമ്മിന് മൂന്ന് ജില്ലകളിൽ പുതിയ സെക്രട്ടറിമാർ

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് രണ്ടു ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തുകയും കോട്ടയത്ത് ജില്ലാ സെക്രട്ടറി അന്തരിക്കുകയും ചെയ്തതോടെ മൂന്ന് ജില്ലകളിൽ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം

Thiruvananthapuram Bureau

കൊല്ലം: സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് രണ്ടു ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തുകയും കോട്ടയത്ത് ജില്ലാ സെക്രട്ടറി അന്തരിക്കുകയും ചെയ്തതോടെ മൂന്ന് ജില്ലകളിൽ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്താൻ സിപിഎം.

ജില്ലാ സെക്രട്ടറിമാരായിരുന്ന എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായതോടെ കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് പുതിയ സെക്രട്ടറിമാരെ കണ്ടെത്തേണ്ടത്. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു എ.വി. റസ്സലിന്‍റെ അപ്രതീക്ഷിത വേർപാടോടെ അവിടെയും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കണം.

സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്‌ഥാന വൈസ്‌ പ്രസിഡന്‍റുമായ ടി.ആർ. രഘുനാഥനെ പുതിയതായി സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത സാഹചര്യത്തിൽ അദ്ദേഹം സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാവാനുള്ള സാധ്യതയേറെയാണ്. നിലവിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

എറണാകുളം ജില്ലയിൽ സി.എന്‍. മോഹനനു പകരം കൊച്ചി മേയർ എം. അനില്‍ കുമാറിന് സാധ്യത കൽപ്പിക്കപ്പെടുന്നു. സംസ്ഥാന കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ പുതിയതായി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. സംസ്ഥാന കമ്മിറ്റിയിലെ മറ്റൊരു അംഗമായ എസ്. സതീഷിനും സാധ്യതയുണ്ട്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്