സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം; സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി, 6 പേർക്ക് പരുക്ക്
കോഴിക്കോട്: സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. കോഴിക്കോട് നാദാപുരത്താണ് സംഭവം. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവശേിപ്പിച്ചിരിക്കുകയാണ്.
നാദാപുരത്തെ പതിനൊന്നാം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപ്പെട്ടുവെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചതായാണ് ആരോപണം.