കാഞ്ഞങ്ങാട് തകർന്ന റോഡ്

 
Kerala

കാഞ്ഞങ്ങാട് റോഡ് തകർന്നു, മലപ്പുറത്ത് ദേശീയപാതയിൽ വിള്ളൽ; വൻ ഗതാഗതക്കുരുക്ക്

നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് മീറ്ററുകളോളം നീളത്തിൽ വിള്ളലുകളുള്ളത്.

തൃശൂർ: മഴ കനത്തതിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ റോഡുകൾ തകർന്നു. കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു. മീറ്ററുകളോളം ആഴത്തിൽ ഉള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

മലപ്പുറം തലപ്പാറ ഭാഗത്ത് ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതും ആശങ്ക പരത്തുന്നുണ്ട്. നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് മീറ്ററുകളോളം നീളത്തിൽ വിള്ളലുകളുള്ളത്. ദേശീയപാതയിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

മലപ്പുറം കൂരിയാടിന് സമീപം ദേശീയപാതയുടെ ഒരു ഭാഗം തകർന്നു വീണതിനെത്തുടർന്ന് 3 കാറുകൾ തകർന്നിരുന്നു. റോഡ് നിർമാണം അശാസ്ത്രീയമാണെന്ന മുന്നറിയിപ്പ് നിർമാണക്കരാറുകാർ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയില്‍

സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദൻ

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

ട്രാക്കിൽ വിള്ളൽ കണ്ടെത്തി! തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

വാഗമൺ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിൽ; ഡ്രൈവർക്കതിരേ കേസ്