കാലാനുസൃത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കണം: മുഖ്യമന്ത്രി

 
file
Kerala

കാലാനുസൃത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കണം: മുഖ്യമന്ത്രി

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Megha Ramesh Chandran

കൊച്ചി: സംസ്ഥാനത്ത് കാലത്തിന്‍റെ മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തില്‍ നൈപുണ്യ വികസനത്തിലെ നൂതന രീതികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.

സമാപനച്ചടങ്ങില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനായി. ഡോ ടി.എം. തോമസ് ഐസക് സമ്മിറ്റിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി. ജഗതി രാജ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

കഴിഞ്ഞ മൂന്നു വർഷമായി തേജ് പ്രതാപ് യാദവ് കറന്‍റ് ബിൽ അടച്ചിട്ടില്ലെന്ന് വൈദ‍്യുതി വകുപ്പ്

ഗോവയിലെ നൈറ്റ് ക്ലബ് തീപിടിത്തം; ഉടമകൾക്കും മാനേജർക്കുമെതിരേ എഫ്ഐആർ

നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിയത് താരങ്ങൾ ഉൾപ്പെടെ 28 പേർ

പിങ്ക്ബോൾ ടെസ്റ്റിലും തോൽവി; ഇംഗ്ലണ്ടിനെ ചാരമാക്കി ഓസീസ്