മുൻ ഡിഐജി എസ്. സുരേന്ദ്രൻ | മോൻസൻ മാവുങ്കൽ 
Kerala

പുരാവസ്തു തട്ടിപ്പു കേസ്: മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

എസ്. സുരേന്ദ്രന്‍റെ ഭാര്യയേയും ശിൽപി സന്തോഷിനേയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു

MV Desk

കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡിഐജി എസ്. സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടീസ്. സുരേന്ദ്രന്‍റെ വീട്ടിൽ വച്ച് സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

മോൻസൻ വ്യാജ പുരാവസ്തുക്കൾ കൈമാറിയ ശിൽപി സന്തോഷിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. എസ്. സുരേന്ദ്രന്‍റെ ഭാര്യയേയും ശിൽപി സന്തോഷിനേയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മോൻസന്‍റെ അക്കൗണ്ടിൽ നിന്നും ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണമെത്തിയതായാണ് കണ്ടെത്തൽ. പുരാവസ്തു തട്ടിപ്പു കേസിൽ നാലാം പ്രതിയായ മുൻ ഡിഐജി എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ