അർജുൻ ആയങ്കി

 
Kerala

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ നഗരത്തിലെ ഒരു അപാർ‌ട്മെന്‍റിൽ‌ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

Aswin AM

കണ്ണൂർ: രണ്ടു ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിൽ‌ ഒട്ടേറെ ക്രമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ ഒരു അപാർ‌ട്മെന്‍റിൽ‌ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പൊലീസ് സംഭവസ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളത്തേക്ക് മാറ്റിയേക്കും. അടുത്തിടെ ഊന്നുകൾ സിഐക്കെതിരേ വെല്ലുവിളിയുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ‍്യമന്ത്രി വി.ഡി. സതീശനെയും ഇയാൾ അധിക്ഷേപിച്ചിരുന്നു. മുഖ‍്യമന്ത്രിയെ നുണയൻ, കോമാളി എന്നെല്ലാം ഇയാൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചത്. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ പാർട്ടിക്കു വേണ്ടി വിവിധ കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി.

സോഷ്യൽ മീഡിയയിൽ സജീവമായ അർജുൻ ആയങ്കി സിപിഎമ്മിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും പങ്കുവെക്കാറുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അർജുൻ ആയങ്കിയെ തള്ളി രംഗത്തെത്തിയിരുന്നു.

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി